Today: 10 Dec 2025 GMT   Tell Your Friend
Advertisements
ജര്‍മന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് വീണ്ടും ഷോക്ക്
ബര്‍ലിന്‍: ജര്‍മനിയിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ഷോക്കുകള്‍ക്ക് തയ്യാറെടുക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പ്രധാന ബാങ്കുകളെ ഉപദേശിച്ചു.

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, മാറുന്ന വ്യാപാര നയങ്ങള്‍, കാലാവസ്ഥ, പാരിസ്ഥിതിക പ്രതിസന്ധികള്‍, ജനസംഖ്യാപരമായ മാറ്റങ്ങള്‍, സാങ്കേതിക വിപ്ളവങ്ങള്‍ എന്നിവ ഘടനാപരമായ ബലഹീനതകള്‍ വര്‍ദ്ധിക്കുകയും അപകടസാധ്യത മുമ്പത്തേക്കാള്‍ കൂടുതലാണന്നും ഇസിബി അറിയിച്ചു.

യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ കാരണം. ഓട്ടോമോട്ടീവ്, കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങള്‍ പോലുള്ള മേഖലകള്‍ ബുദ്ധിമുട്ടിലേയ്ക്ക് നീങ്ങുമെന്ന് ഇസിബി മുന്നറിയിപ്പ് നല്‍കുന്നു.

ആഗോള വിപണിയിലെ മുന്‍നിരയിലുള്ള അഞ്ച് ജര്‍മ്മന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുന്നതിനാല്‍ 500 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. ഇതാവട്ടെ വീണ്ടും, ജര്‍മ്മന്‍ വ്യവസായത്തിന് കനത്ത തിരിച്ചടിയാവുകയാണ്.

അതേസമയം ബ്രിട്ടീഷ് കോറഗേറ്റഡ് ബോര്‍ഡ് ഭീമനായ ഡിഎസ് സ്മിത്ത് ജര്‍മ്മനിയില്‍ വന്‍തോതിലുള്ള വെട്ടിക്കുറക്കലുകള്‍ നടത്തുകയാണ്. 2026 അവസാനത്തോടെ 500 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

അഞ്ച് ഉല്‍പാദന സൈറ്റുകള്‍ പൂര്‍ണ്ണമായി അടച്ചുപൂട്ടല്‍ നേരിടുന്നു. ഒരു പരമ്പരാഗത കാര്‍ഡ്ബോര്‍ഡ് പ്ളാന്റ്, ഒരു ഡിസ്പ്ളേ, ഓഫ്സെറ്റ് പ്രിന്റിംഗ് പ്ളാന്റ്, മൂന്ന് ഷീറ്റ്~ഫെഡ് പേപ്പര്‍ മില്ലുകള്‍ എന്നിവയെ ഇത് ബാധിക്കുന്നു.

2025 ജനുവരിയില്‍ യുഎസ് കോര്‍പ്പറേഷന്‍ ഇന്റര്‍നാഷണല്‍ പേപ്പര്‍ ഏറ്റെടുത്തതിനു ശേഷം ഡിഎസ് സ്മിത്ത് ആഗോള വിപണിയുടെ ഭാഗമാണ്.

പാഡെര്‍ബോണ്‍, ഹോവല്‍ഹോഫ് (നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ), മാന്‍ഹൈം, എന്‍ഡിന്‍ഗെന്‍ ആം കൈസര്‍സ്ററുള്‍ (ബാഡന്‍~വുര്‍ട്ടംബര്‍ഗ്), ഡൊണാവോര്‍ത്ത് (ബവേറിയ) എന്നിവിടങ്ങളിലും അടച്ചുപൂട്ടല്‍ നടപടികള്‍ ബാധിയ്ക്കും. ഹാംബര്‍ഗിലെ ഡിസ്പ്ളേ പ്ളാന്റ് ഭാഗികമായി അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്. 160 ജീവനക്കാരുള്ള ഹോവല്‍ഹോഫിലെ (നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ) ഡിഎസ് സ്മിത്ത് പ്ളാന്റും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

അതേസമയം ഇതുവരെയുള്ള അടച്ചുപൂട്ടലുകളില്‍ 150,000~ത്തിലധികം ആളുകളെ പാപ്പരത്തം ബാധിക്കുന്നുണ്ട്.
- dated 19 Nov 2025


Comments:
Keywords: Germany - Otta Nottathil - german_economy_shaked_and_jobs_loss_nov_18_2025 Germany - Otta Nottathil - german_economy_shaked_and_jobs_loss_nov_18_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഏറ്റവും പുതിയ ക്രിസ്മസ് ഗാനം ക്രിസ്മസിന്‍ ഹാപ്പിനസ് റിലീസായി Recent or Hot News
തുടര്‍ന്നു വായിക്കുക
"ക്രിസ്മസിന്‍ ഹാപ്പിനസ്'" കരോള്‍ഗാന ആല്‍ബം റിലീസ് ചെയ്തു Recent or Hot News
ആല്‍ബം ഇതിനോടകം ആസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യദിനംതന്നെ ഗാനം യുട്യൂബില്‍ വൈറലായി.ഏതാണ്ട് 15,000 ലധികം പ്രേക്ഷകരാണ് ഇതുവരെയായി ഗാനം ആസ്വദിച്ചത്. തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ഇന്റഗ്രേഷന്‍ പ്രശ്നം വഷളാവുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
കുടിയേറ്റക്കാരില്ലാതെ ഒന്നും നടക്കില്ലന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
2026~ല്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിയ്ക്കുക ; ജര്‍മ്മനിയിലെ ഏറ്റവും മികച്ച റേറ്റിംഗുള്ള സര്‍വകലാശാലകള്‍ ഏതൊക്കെ Recent or Hot News

2026~ല്‍ ജര്‍മ്മനിയിലെ ഏറ്റവും മികച്ച റേറ്റിംഗുള്ള സര്‍വകലാശാലകള്‍ തുടര്‍ന്നു വായിക്കുക
ജര്‍മന്‍ ഭാഷാ പരീക്ഷയിലെ തട്ടിപ്പ് ; 10 വര്‍ഷത്തേയ്ക്ക് പൗരത്വ നിരോധനം ; 1000 ത്തോളം മലയാളികള്‍ കുടുങ്ങും

വ്യാജ ഭാഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വഞ്ചനാപരമായി ജര്‍മ്മന്‍ പാസ്--പോര്‍ട്ട് നേടാന്‍ ശ്രമിക്കുന്ന ആര്‍ക്കും ഭാവിയില്‍ കഠിനമായ ശിക്ഷകള്‍ നേരിടേണ്ഢിവരും ... തുടര്‍ന്നു വായിക്കുക
ടി.തോമസ് ഊന്നുകല്ലില്‍ അന്തരിച്ചു ; സംസ്ക്കാരം തിങ്കളാഴ്ച
എന്റെ അമ്മയുടെ ഇളയ സഹോദരന്‍ തങ്കച്ചായന്‍ Senior Auditor, Central Govt.of India, Ahmedabad Division) അമ്മയുടെ കുടുംബത്തില്‍ നിന്നുള്ള എട്ടു പേരില്‍ അവസാനത്തെ കണ്ണിയാണ് വിടവാങ്ങിയത്. പ്രാര്‍ത്ഥനയോടെ പ്രണാമം. തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us